നാദാപുരം ഗവ.കോളേജ് ഫണ്ട് പിരിവ് ഊര്‍ജിതമാക്കി

നാദാപുരം : കിണമ്പറക്കുന്നില്‍ തുടങ്ങുന്ന സര്‍ക്കാര്‍ കോളേജിനുള്ള സ്ഥലം പുര്‍ണമായും ലഭ്യമാക്കാനുള്ള ഫണ്ട് പിരിവ് ഊര്‍ജിതമാക്കി.ഒന്നരക്കോടി രുപയാണ് ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പിരിച്ചെടുക്കുന്നത്.
നിയോജകമണ്ഡലത്തിലെ വിവിധ അധ്യാപക സംഘടനകളുടെ ഒരു ദിവസത്തെ വേതനം സംഭാവന നല്‍കാന്‍ തീരുമാനിച്ചു.
ആഗസ്ത് 3 മുതല്‍ 10 വരെ നിയോജക മണ്ഡലത്തിലെ മുഴുവന്‍ പഞ്ചായത്തുകളിലും വീടുകള്‍ കയറിയുള്ള പ്രചാരണം നടത്തും. വീടുകളില്‍ നിന്ന് ലഭിക്കുന്ന തുക സ്വാതന്ത്ര്യദിനത്തില്‍ നടത്തുന്ന ചടങ്ങില്‍ കൈമാറാനാണ് പദ്ധതി.
ഗ്രാമപ്പഞ്ചായത്ത് കര്യാലയത്തില്‍ ചേര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെയും പ്രചാരണ കമ്മിറ്റിയുടെയും യോഗം ഇ.കെ. വിജയന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം വി.പി. കുഞ്ഞികൃഷ്ണന്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സുപ്പി നരിക്കാട്ടേരി, അഹമ്മദ് പുന്നക്കല്‍, സി.കെ. നാസര്‍, അഡ്വ. കെ.എം. രഘുനാഥ് എന്നിവര്‍ സംസാരിച്ചു.