ഉമ്മത്തൂര്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കരുത്തില്‍ സഹപാഠിക്കൊരു വീടായി

നാദാപുരം : സഹപാഠിയുടെ പ്രയാസം നേരിട്ടറിഞ്ഞ ഉമ്മത്തൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍
ഥികള്‍ ഒരേ മനസ്സോടെ രംഗത്തിറങ്ങിയപ്പോള്‍ നാട് ഒന്നടങ്കം അതിന് പിന്നാലെ ഒത്തുകൂടി. സഹപാഠിക്ക് വീട് പണിയാനാണ് നാട്ടുകാരും വിദ്യാര്‍ഥികളും ഒത്തുചേര്‍ന്നത്.
12 ലക്ഷം രുപ ചെലവില്‍ നിര്‍മിച്ച വീടിന്റെ താക്കോല്‍ ദാനം 5-ന് 11 മണിക്ക് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വഹിക്കും. ഇ.കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിക്കും.
ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളായ ഇബ്രാഹിം ചെയര്‍മാനും മുബശ്ശിറ കണ്‍വീനറുമായി 35 അംഗ കമ്മിറ്റിയാണ് വീട് പണിയാന്‍ മുന്നിട്ടിറങ്ങിയത്. പ്രിന്‍സിപ്പല്‍ കെ.സി.റഷീദിന്റെ നേതൃത്വത്തില്‍ ഇ.സി. അസീസുദ്ദീന്‍ സ്റ്റാഫ് ചെയര്‍മാനും ടി.കെ. ജാബിര്‍ സ്റ്റാഫ് കോ-ഓര്‍ഡിനേറ്ററുമായി അധ്യാപകരുടെ നേതൃത്വത്തില്‍ ഭവനനിര്‍മാണ കമ്മിറ്റിയുണ്ടാക്കി. ഒരു നില വീടിന്റെ മുഴുവന്‍ പണിയും പൂര്‍ത്തീകരിച്ചിട്ടുണ്ട്.
നിര്‍മാണത്തില്‍ എല്ലാ വിദ്യാര്‍ഥികളുടെയും പങ്ക് ഉറപ്പു വരുത്തിയതായി പ്രിന്‍സിപ്പല്‍ പറഞ്ഞു.