തലങ്ങും വിലങ്ങും വാഹനങ്ങള്‍; കല്ലാച്ചി ടൗണ്‍ ഗതാഗതക്കുരുക്കില്‍

നാദാപുരം : തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ തുടങ്ങിയതോടെ കല്ലാച്ചി ടൗണ്‍ ഗതാഗതക്കുരുക്കില്‍ വീര്‍പ്പ് മുട്ടുന്നു.
നാദാപുരം റോഡ്, മത്സ്യ മാര്‍ക്കറ്റ് പരിസരം, കല്ലാച്ചി- വാണിമേല്‍ റോഡ് ജങ്ഷന്‍ എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്കനുഭവപ്പെടുന്നത്.
ഗതാഗതം നിയന്ത്രിക്കാന്‍ ഹോം ഗാര്‍ഡുകള്‍ ഉണ്ടെങ്കിലും അത് ഫലപ്രദമാകുന്നില്ലെന്നാണ് കച്ചവടക്കാര്‍ പറയുന്നത്. ഹോം ഗാര്‍ഡിന്റെ കണ്ണില്‍പ്പെടാത്ത ടൗണിന്റെ ഭാഗങ്ങളിലാണ് ഗതാഗതക്കുരുക്ക് രുക്ഷമാകുന്നത്. നോ പാര്‍ക്കിങ് ബോര്‍ഡുകള്‍ സ്ഥാപിച്ചിടത്ത് യാതൊരു നിയന്ത്രണവുമില്ലാതെ ബൈക്കുകളും കാറുകളും നിര്‍ത്തിയിടുന്നത് പതിവ് കാഴ്ചയാണ്.
മെയിന്‍ റോഡിലെ പ്രധാന ബസ്സ്‌റ്റോപ്പിലാണ് ഇരു ഭാഗത്തേക്കുമുള്ള ബസ്സുകള്‍ നിര്‍ത്തി യാത്രക്കാരെ കയറ്റുന്നത്. ഇതുമൂലം വാഹനഗതാഗതത്തിന് തടസ്സം നേരിടുന്നത് പതിവാണ്.