നാദാപുരം കോളേജ്: പ്രവേശന നടപടികള്‍ പഞ്ചായത്ത്ഓഫീസ് കെട്ടിടത്തില്‍

നാദാപുരം : നിയോജക മണ്ഡലത്തില്‍ പുതുതായി അനുവദിച്ച നാദാപുരം ഗവ. കോളേജിന്റെ പ്രവേശന നടപടികള്‍ കല്ലാച്ചിയിലുള്ള നാദാപുരം ഗ്രാമപ്പഞ്ചായത്ത് ഓഫീസ് കെട്ടിടത്തില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
കോഴിക്കോട് സര്‍വകലാശാല അനുവദിച്ചിട്ടുള്ള ദിവസങ്ങളിലാണ് പ്രവേശനം നടക്കുക.കോളേജ് താത്കാലികമായി ആരംഭിക്കുന്നത് വാണിമേല്‍ പാലത്തിനടുത്ത നിരത്തുമ്മല്‍ പീടികയിലെ മദ്രസാ കെട്ടിടത്തിലാണ്. കോളേജിന്റെ അധ്യയനം കാര്യക്ഷമമാക്കുന്നതിനായി 28
തസ്തികകള്‍ കഴിഞ്ഞ ദിവസമാണ് അനുവദിച്ചത്.