ഇന്റര്‍സിറ്റി എക്‌സ്​പ്രസ്സിന് വ്യാജബോംബുഭീഷണി

വടകര: കണ്ണൂരില്‍ നിന്ന് എറണാകുളത്തേക്ക് പോവുന്ന ഇന്റര്‍സിറ്റി എക്‌സ്​പ്രസ് ബോംബ് ഭീഷണിയെത്തുടര്‍ന്ന് ഒരു മണിക്കൂര്‍ വടകര റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടു. ഉച്ചയ്ക്ക് ശേഷം 3.02നാണ് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വിളിച്ച് അജ്ഞാതന്‍ വണ്ടിയില്‍ ബോംബുണ്ടെന്ന് ഭീഷണി മുഴക്കിയത്. അപ്പോഴേക്കും വണ്ടി സ്റ്റേഷന്‍ വിട്ടിരുന്നു. 3.15ന് വടകരയിലെത്തിയ വണ്ടിയില്‍ ഒരു മണിക്കൂര്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
പോലീസും ഫയര്‍ഫോഴ്‌സും ഡോഗ് സ്‌ക്വാഡും എല്ലാ കമ്പാര്‍ട്ട്‌മെന്റും വിശദമായി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. 4.15 നാണ് തീവണ്ടി വടകര സ്റ്റേഷന്‍ വിട്ടത്.