ഇടത്തില്‍ താഴ റോഡില്‍ ചെളി നിറഞ്ഞു

നരിപ്പറ്റ: പഞ്ചായത്ത് 12-ാം വാര്‍ഡിലൂടെ പോകുന്ന പുതിയെടുത്ത് പറമ്പത്ത് മുക്ക്- ഇടത്തില്‍ താഴ റോഡില്‍ ചെളിനിറഞ്ഞു. റോഡിന്റെ സോളിങ് സമയബന്ധിതമായി മഴയ്ക്ക് മുമ്പേ പൂര്‍ത്തിയാക്കാത്തതാണ് കാരണം.
ഇ.കെ. വിജയന്‍ എം.എല്‍.എ.യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നുള്ള മൂന്നുലക്ഷം രൂപ വിനിയോഗിച്ചാണ് പ്രവൃത്തി തുടങ്ങിയത്. കരാറുകാരന്റെ അനാസ്ഥ കാരണമാണ് യാത്ര ദുരിതത്തിലാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു.
റോഡിന്റെ ശോച്യാവസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാര്‍ ജനകീയസമിതിക്ക് രൂപം നല്‍കി. ഭാരവാഹികളായി പുതിയെടുത്ത് പറമ്പത്ത് ലിനീഷ് (പ്രസി.), പടിക്കലക്കണ്ടി രവി (സെക്ര.), എന്നിവരെ തിരഞ്ഞെടുത്തു.