ജീവകാരുണ്യ പ്രവര്‍ത്തനം മുസ്‌ലിം ലീഗിന്റെ മുഖമുദ്ര: മന്ത്രി ഇബ്രാഹിംകുഞ്ഞ്

വാണിമേല്‍: മുസ്‌ലിം ലീഗും പോഷക സംഘടനകളും നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനം ലോകത്ത് തന്നെ മറ്റൊരു സംഘടനക്കും അവകാശപ്പെടാന്‍ കഴിയാത്തതാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്.

വാണിമേല്‍ പഞ്ചായത്ത് മുസ്‌ലിം യൂത്ത്‌ലീഗ് റിലീഫ് കമ്മിറ്റി ഫണ്ടുദ്ഘാടനം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭൂമിവാതുക്കല്‍ സി.എച്ച് സൗധത്തില്‍ നടന്ന ചടങ്ങില്‍ അഷ്‌റഫ് കൊറ്റാല അധ്യക്ഷതവഹിച്ചു.

താവോട്ട് ആലിഹസന്‍ ഹാജി, കെ.പി കാസിം ഹാജി, കുഞ്ഞമ്മദ് കുനിയില്‍ എന്നിവര്‍ മന്ത്രിക്ക് ഫണ്ട് കൈമാറി. സി.കെ സുബൈര്‍, പാറക്കല്‍ അബ്ദുല്ല, സി.വി.എം വാണിമേല്‍, എന്‍.കെ മൂസ മാസ്റ്റര്‍, ഹമീദ് വാണിമേല്‍, എം.കെ അഷ്‌റഫ്, കെ.കെ നവാസ്, വി.കെ കുഞ്ഞാലി മാസ്റ്റര്‍, ടി ആലിഹസ്സന്‍, വി.കെ മൂസ മാസ്റ്റര്‍, എം.കെ മജീദ്, എം.കെ മമ്മുട്ടി, കെ.വി കുഞ്ഞമ്മദ് മാസ്റ്റര്‍, കണ്ടിയില്‍ മുഹമ്മദ് പ്രസംഗിച്ചു. പി.ടി മഹ്മൂദ് ഖിറാഅത്ത് നടത്തി. വി നിസാര്‍മാസ്റ്റര്‍ സ്വാഗതവും സിദ്ദീഖ് വെളളിയോട് നന്ദിയും പറഞ്ഞു.