ഇഫ്താര്‍ മീറ്റ് ശ്രദ്ദേയമായി

തിനൂര്‍: തിനൂര് ശാഖാ മുസ്ലിം ലീഗ് നടത്തിയ ഇഫ്താര്‍ മീറ്റും ശിഹാബ് തങ്ങള്‍ അനുസ്മരണവും ശ്രദ്ദേയമായി. സമയ നിഷ്ടകൊണ്ടും ജനപങ്കാളിത്തം കൊണ്ടും ശ്രദ്ദിക്കപ്പെട്ട സദസ്സില്‍ ഇ.കുഞ്ഞബ്ദുള്ള മാസ്റ്റര്‍ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി.
മണ്ഡലം സെക്രട്ടറി അഹമദ് പുക്കല്‍ ഉദ്ഘാടനം ചെയ്തു. ശാഖയില്‍ നി് വിവിധ പരീക്ഷകളില്‍ ഉത വിജയം നേടിയവര്‍ക്കുള്ള തൂണേരിക്കുനി അന്ത്രു സ്മാരക അവാര്‍ഡ്ദാനവും അദ്ദേഹം നിര്‍വഹിച്ചു.
ടി.മുഹമ്മദലി, പാലോല്‍ കുഞ്ഞമ്മദ്, തെക്കയില്‍ മൊയ്തു ഹാജി, സി.കെ അബു മാസ്റ്റര്‍, എന്‍.സൂപ്പി മാസ്റ്റര്‍, അന്‍സാര്‍.പി, അര്‍ശിദ് നരിപ്പറ്റ, ഹാരിസ് റഹ്മാനി സംസാരിച്ചു. ശരീഫ് നരിപ്പറ്റ സ്വാഗതവും ടി.പി ഹാഷിം മാസ്റ്റര്‍ നന്ദിയും പറഞ്ഞു.