വാഹനം ഇടിച്ച് തകര്‍ന്ന വൈദ്യുതിത്തൂണ്‍ മാറ്റിയില്ല

കക്കട്ടില്‍: കുറ്റിയാടി - നാദാപുരം സംസ്ഥാന പാതയില്‍ കുളങ്ങരത്ത് വാഹനം ഇടിച്ച്തകര്‍ന്ന വൈദ്യുതിത്തൂണ് അപകട ഭീഷണി ഉയര്‍ത്തുന്നു.
ടൗണില്‍ കടകളുടെ അടുത്താണ് മുകള്‍ഭാഗം ഒടിഞ്ഞ് തൂങ്ങി നില്‍ക്കുന്ന വൈദ്യുതിത്തൂണുള്ളത്. വാഹനം ഇടിച്ചതിനെത്തുടര്‍ന്ന് ഇതിനടുത്തായി മറ്റൊരു തൂണ്‍ സ്ഥാപിച്ച് ലൈന്‍ മാറ്റി കൊടുത്തിരുന്നു. എന്നാല്‍ തൂങ്ങി നില്‍ക്കുന്ന തൂണ്‍ മാറ്റാന്‍ തയ്യാറായിട്ടില്ല.