നാദാപുരം നഗരസഭയാകുന്നു; പ്രാഥമിക നടപടി തുടങ്ങി

നാദാപുരം: സ്‌പെഷല്‍ ഗ്രേഡ് പഞ്ചായത്തായ നാദാപുരത്തെ നഗരസഭയാക്കാനുള്ള പ്രാഥമിക നടപടികള്‍ തുടങ്ങി. ഇതിന്റെ ഭാഗമായി ഉന്നതതല സംഘം ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തില്‍ എത്തി വിവരങ്ങള്‍ ശേഖരിച്ചു.
ജനസംഖ്യ അനുസരിച്ചാണ് നഗരസഭയാക്കി മാറ്റുന്നത്. 40,000 ആണ് ഗ്രാമപ്പഞ്ചായത്തിലെ ജനസംഖ്യ. ഗ്രാമപ്പഞ്ചായത്തിലെ തനത് ഫണ്ട്, പാശ്ചാത്തല സംവിധാനം തുടങ്ങിയ കാര്യങ്ങള്‍ പരിശോധിക്കാനാണ് സംഘം എത്തിയത്.
എന്നാല്‍ നഗരസഭയാക്കി ഉയര്‍ത്തുന്നത് കാരണം ജനങ്ങളുടെ നികുതിഭാരം കുത്തനെ ഉയരും. നിലവില്‍ നാല് ശതമാനമുള്ള വിവിധ നികുതികള്‍ ആറ് ശതമാനമാകും. ഗ്രാമപ്പഞ്ചായത്തില്‍ 24 ജീവനക്കാരാണ് നിലവിലുള്ളത്. നഗരസഭയാകുന്നതോടെ ജീവനക്കാരുടെ എണ്ണം 100 കവിയും.