വടകര: ദേശീയ പാതയോരത്ത് കാടുപിടിച്ച് മറഞ്ഞുകിടക്കുന്ന മുന്നറിയിപ്പ് ബോര്‍ഡുകള്‍! വെളിച്ചത്തുകൊണ്ടുവരാന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ 'വഴികാട്ടി' പദ്ധതിക്ക് തുടക്കമായി. മേമുണ്ട ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ്് പോലീസ് കാഡറ്റുകളോടൊപ്പം ചോറോട് ദേശീയ പാതയോരത്തെ കാടുവെട്ടിത്തെളിച്ചായിരുന്നു പരിപാടിക്ക് തുടക്കമിട്ടത്.
എസ് ആകൃതിയിലുള്ള ചോറോട് വളവില്‍ അപകടങ്ങള്‍ പതിവാണ്. വേഗം 20 കി.മീ.ആക്കി നിജപ്പെടുത്തിയതായി കാണിക്കുന്ന ബോര്‍ഡ്, ഇടുങ്ങിയ പാലം, മുന്നിലെ ജങ്ഷന് എന്നിവയെ സൂചിപ്പിക്കുന്ന ബോര്‍ഡുകള്‍ തുടങ്ങിയവ കാടുമൂടിക്കിടക്കുകയായിരുന്നു. വളവിന്റെ തീവ്രത വ്യക്തമാക്കുന്ന അടയാളവും ഡ്രൈവര്‍മാര്‍ക്ക് കാണാനാവാത്തവിധം കാടുമൂടി. ഇത് കണക്കിലെടുത്താണ് കാടുവെട്ടിത്തെളിക്കുന്ന പദ്ധതിക്ക് ചോറോട് വെച്ച് തുടക്കം കുറിച്ചത്.
ഈ മേഖല ക്യാമറകളുടെ നിരീക്ഷണത്തിലായിരിക്കുമെന്ന് ആര്.ടി.ഒ. നാരായണന് പോറ്റി അറിയിച്ചു. റോഡ് നിയമങ്ങള്‍ ലംഘിക്കുന്ന ഡ്രൈവര്‍മാരെയും പദ്ധതിയില്‍ പങ്കാളികളാക്കും. വഴികാട്ടി പദ്ധതിയുമായി സഹകരിക്കാന്‍ താത്പര്യമുള്ള സംഘടനകളുമായി ചേര്‍ന്ന് മറ്റിടങ്ങളിലേക്കും ഇത് വ്യാപിപ്പിക്കുമെന്നും ആര്.ടി.ഒ. അറിയിച്ചു.
ജോ.ആര്.ടി.ഒ. എസ്. മനോഹരന് പരിപാടി ഉദ്ഘാടനം ചെയ്തു. എം.വി.ഐ., എ.എം.വി.ഐ.മാര്‍ എന്നിവര്‍ക്കൊപ്പം അധ്യാപകരായ പി.പി. രജുലാല്‍, പി.എം. സൗമ്യ എന്നിവര്‍ നേതൃത്വം നല്കി.