നാദാപുരം സര്‍ക്കാര്‍ കോളേജ് : വ്യാപാരികള്‍ 10 ലക്ഷം രൂപ സമാഹരിക്കും

നാദാപുരം: സര്‍ക്കാര്‍ കോളേജിന് സ്ഥലം ലഭ്യമാക്കാന്‍ 10 ലക്ഷം രൂപ സമാഹരിച്ച് നല്‍കാന്‍ വ്യാപാരി പ്രതിനിധികളുടെ യോഗം തീരുമാനിച്ചു.
ഇ.കെ. വിജയന്‍ എം.എല്‍.എ. അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സൂപ്പി നരിക്കാട്ടേരി, ജില്ലാ പഞ്ചായത്ത് അംഗം വി.പി. കുഞ്ഞികൃഷ്ണന്‍, അഡ്വ. കെ.എം. രഘുനാഥ്, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍, ടി.കെ. മൊയ്തുട്ടി, കണേക്കല്‍ അബ്ബാസ്, കെ.ടി. ദാമോദരന്‍, പി. ഗോപാലന്‍, കെ.കെ. അബൂബക്കര്‍, സത്യന്‍ ആയഞ്ചേരി എന്നിവര്‍ സംസാരിച്ചു