മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം

കുറ്റിയാടി: 2011, 12, 13 വര്‍ഷങ്ങളില്‍ മൊകേരി ഗവ. കോളേജില്‍നിന്ന് പരീക്ഷയെഴുതിയവര്‍ മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ കൈപ്പറ്റണം. ഇതുവരെ സര്‍ട്ടിഫിക്കറ്റ് വാങ്ങാത്തവര്‍ ജൂലായ് 30-നകം തിരിച്ചറിയല്‍ രേഖകളുമായി കോളേജില്‍ ഹാജരാകണം.