കായക്കൊടിയിലും മരുതോങ്കരയിലും വന്‍ കൃഷി നാശം

കുറ്റിയാടി: കനത്ത മഴയോടൊപ്പം ആഞ്ഞുവീശിയ ചുഴലിക്കാറ്റില്‍ കായക്കൊടി വില്ലേജിലെ കൂട്ടൂര്‍, മൂരിപ്പാലം, കാഞ്ഞിരോളി ഭാഗങ്ങളില്‍ പത്തിലേറെ വീടുകള്‍ ഭാഗികമായി തകര്‍ന്നു. തെങ്ങ്, കവുങ്ങ്, വാഴ, മറ്റു വൃക്ഷങ്ങള്‍ എന്നി കടപുഴകി വീണു. പട്ടര്‍കുളങ്ങര എല്‍.പി.സ്‌കൂളിന് മുകളില്‍ തെങ്ങ് വീണ്, സ്‌കൂളിന്റെ മേല്‍ക്കൂര കാറ്റില്‍ പറന്നുപോയി. മരുതോങ്കരയിലും ചുഴലിക്കാറ്റ് വ്യാപകനാശം വിതച്ചു.
കാഞ്ഞിരോളിയിലെ പുത്തന്‍വീട്ടില്‍ സൂപ്പി, മണ്ടോടി അന്ത്രു, കൂട്ടൂരിലെ പട്ടര്‍കുളങ്ങര അമ്മത്, അമ്പായക്കുന്നുമ്മല്‍ മൊയ്തു, ഗോശാലക്കല്‍ മൈമൂനത്ത്, മൂരിപ്പാലത്തെ കുഞ്ഞിക്കണ്ടിയില്‍ രാജന്‍, പൊയില്‍ പൊക്കന്‍, മുക്കൂട്ടത്തില്‍ ലീല, മൂക്കൂട്ടത്തില്‍ ബാലന്‍ എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്.
മരുതോങ്കരയിലെ തൂങ്കുഴിയില്‍ ജോണ്‍സണ്‍, തൂങ്കുഴിയില്‍ അമ്മത്, തറക്കണ്ടി നാണു, കക്കട്ടില്‍ ശ്രീധരന്‍, മണക്കര ഉണ്ണി, കാവുംതാഴ രാജീവന്‍, അംബുജാക്ഷന്‍ എന്നിവരുടെ കാര്‍ഷിക വിളകളും നശിച്ചു.