കൃഷിനാശം നേരിട്ടവര്‍ക്ക് സഹായം നല്‍കും -മന്ത്രി

നാദാപുരം: വേനല്‍മഴയില്‍ നാശം നേരിട്ട കര്‍ഷകര്‍ക്ക് സര്‍ക്കാര്‍ സഹായധനം നല്‍കുമെന്ന് മന്ത്രി കെ.പി. മോഹനന്‍ അറിയിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ. യുടെ നിയമസഭയിലെ സബ്മിഷനുളള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.
ചെക്യാട്, എടച്ചേരി, കാവിലുംപാറ, കായക്കൊടി, മരുതോങ്കര, നാദാപുരം, നരിപ്പറ്റ, തൂണേരി, വളയം, വാണിമേല്‍ എന്നീ പഞ്ചായത്തുകളിലെ 277 കര്‍ഷകര്‍ക്ക് 29 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് കണക്ക്. 13 ലക്ഷം രുപ വിതരണം ചെയ്യാനുള്ള നടപടി സ്വീകരിച്ചു വരുന്നതായും മന്ത്രി പറഞ്ഞു
കഴിഞ്ഞ ദിവസം നാദാപുരം ഇയ്യങ്കോട്ട് നൂറില്‍പരം കര്‍ഷകര്‍ക്ക് വിളനാശം സംഭവിച്ചിട്ടുണ്ട്. പത്ത് വീടുകള്‍ക്കും മൂന്ന് ലക്ഷം രൂപയുടെ കാര്‍ഷിക വിളകള്‍ക്കും നാശം സംഭവിച്ചതായി മന്ത്രി വ്യക്തമാക്കി.