കോഴിക്കോട്: എം.എസ്.എഫ്. സംസ്ഥാന കമ്മിറ്റിയുടെ സിവില്‍സര്‍വീസ് സ്കോളര്‍ഷിപ്പ് പരീക്ഷ സംസ്ഥാനത്തെ എട്ട് കേന്ദ്രങ്ങളില്‍ നടത്തി. നാലാമത്തെ ബാച്ചിലേക്കുള്ള പ്രവേശനപ്പരീക്ഷയില്‍ 198 വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതി. തിരഞ്ഞെടുക്കപ്പെട്ടവരുടെ മുഴുവന്‍ ചെലവും സംസ്ഥാനക്കമ്മിറ്റി വഹിക്കും. കണ്ണൂര്‍, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലാണ് പരീക്ഷ നടത്തിയത്. പരീക്ഷാഫലം എം.എസ്.എഫിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും.