പുഴകളില്‍ പ്ലൂസ്റ്റിക് കുപ്പികളുടെ ചാകര

നാദാപുരം: മഴ ശക്തമായതോടെ പുഴയിലും തോടുകളിലും പ്ലൂസ്റ്റിക്കിന്റെ 'കുത്തൊഴുക്ക്'.
പുഴമത്സ്യങ്ങളെത്തേടി വലവിരിച്ചവര്‍ക്കാണ് പ്ലൂസ്റ്റിക് കുപ്പികളും സഞ്ചികളും 'വന്‍തോതില്‍' ലഭിച്ചത്.
വാണിമേല്‍ പുഴയില്‍ മത്സ്യംപിടിക്കാനിറങ്ങിയ സംഘത്തിന് ഒരു മണിക്കൂറിനകം ലഭിച്ചത് 95 പ്ലൂസ്റ്റിക് കുപ്പികളാണ്. മറ്റിടങ്ങളില്‍ വലയില്‍ കുടുങ്ങിയ പ്ലൂസ്റ്റിക് സഞ്ചികളുടെ എണ്ണത്തിനും കൈയും കണക്കുമില്ല.
വാണിമേല്‍പുഴ വ്യാപകമായി മലിനമാകുന്നതായി സന്നദ്ധസംഘടനകള്‍ നേരത്തേ വ്യക്തമാക്കിയിരുന്നു.