ടൗണ്‍ കെ.എം.സി.സി.യുടെ റിലീഫ് പ്രവര്‍ത്തനം

നാദാപുരം: ടൗണ്‍ കെ.എം.സി.സി.യുടെ റിലീഫ് പ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം അബുദാബി കെ.എം.സി.സി. സെക്രട്ടറി പി.കെ. ലത്തീഫ് വാണിമേലില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് ജില്ലാ യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് വി.വി. മുഹമ്മദലി ഉദ്ഘാടനം ചെയ്തു.
കുമ്മങ്കോട് എല്‍.പി. സ്‌കൂളില്‍ നിര്‍മിക്കുന്ന സ്മാര്‍ട്ട് ക്ലാസ് പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബറിലും നിര്‍ധനര്‍ക്ക് നിര്‍മിച്ച് നല്‍കുന്ന രണ്ടാമത്തെ 'ബൈത്തുറഹ്മ' വീടിന്റെ താക്കോല്‍ദാനം സപ്തംബര്‍ അവസാനവും നടത്താന്‍ തീരുമാനിച്ചു.
ഹമീദ് വലിയാണ്ടി അധ്യക്ഷത വഹിച്ചു. സാലിഹ് പുതുശ്ശേരി, കെ.എം. കുഞ്ഞബ്ദുല്ല, സി.എച്ച്. ഹനീഫ, എം.കെ. അബുദുറഹിമാന്‍, ഒ.പി. അസീസ്, നജ്മല്‍ നാദാപുരം, സി.എച്ച്. ജാഫര്‍ തങ്ങള്‍, ഫൈസല്‍ കോമത്ത് എന്നിവര്‍ സംസാരിച്ചു.