കോഴിക്കോട്: വിവാഹ ആര്‍ഭാടങ്ങള്‍ക്കും ധൂര്‍ത്തിനുമെതിരെ നിലപാടുകള്‍ എടുക്കുന്നതിനും യോജിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിനും കോഴിക്കോട് ചേര്‍ന്ന മുസ്ലിം യുവജന സംഘടനകളുടെ കൂട്ടായ്മ തീരുമാനിച്ചു.
പുണ്യകര്‍മമായ വിവാഹത്തെ അപഹാസ്യമാക്കുന്നതിനെതിരെ ഇനിയും മൗനം പാലിക്കാനാവില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് പറഞ്ഞു. ചര്‍ച്ച ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുതിയ ആചാരങ്ങളും ചടങ്ങുകളുമായി വിവാഹ മാമാങ്കങ്ങള്‍ സമൂഹതിന്മയായി അധഃപതിക്കുകയാണ്. ഇവന്റ്് മാനേജ്മെന്റുകാരുടെ താളത്തിനൊത്ത് തുള്ളുന്ന വധൂവരന്മാരും കുടുംബാംഗങ്ങളും എല്ലാ സീമകളും ലംഘിക്കുന്നതായും അദ്ദേഹം പറഞ്ഞു. എസ്.വൈ.എസ്. സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.കെ. ആലിക്കുട്ടി മുസ്ലിയാര്, കെ.എന്‍.എം. സംസ്ഥാന പ്രസിഡന്റ് ടി.പി. അബ്ദുല്ലക്കോയ മദനി എന്നിവര്‍ സംസാരിച്ചു.
മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം. സാദിഖലി അധ്യക്ഷത വഹിച്ചു. മുസ്ലിം യൂത്ത്ലീഗ് സംസ്ഥാന സെക്രട്ടറി എം.സി. മായിന്‍ഹാജി, വിവിധ യുവജന സംഘടനാ നേതാക്കളായ അബൂബക്കര്‍ ഫൈസി മലയമ്മ, ഷബീര്‍ കൊടിയത്തൂര്‍, സയ്യിദ് മുഹമ്മദ് ഷാക്കിര്‍, പി.വി. അഹമ്മദ് കബീര്‍, നിസാര്‍ ഒളവണ്ണ, ഡോ. ഫിറോസ്, പി.വി. താജുദ്ദീന്, ഡോ. ലബീദ് അരീക്കോട്, സാജിത് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി സി.കെ. സുബൈര്‍ സ്വാഗതവും ട്രഷറര്‍ കെ.എം. അബ്ദുല്‍ഗഫൂര്‍ നന്ദിയും പറഞ്ഞു.