റോഡ് തകര്‍ച്ച കാരണം ദേശീയപാതയില്‍ ഗതാഗതം സ്തംഭനത്തിലേക്ക്. കൈനാട്ടി മുതല്‍ അയനിക്കാട് വരെയുള്ള പാതയില്‍ കുഴികള്‍ നിറഞ്ഞതിനാല്‍ ദിവസങ്ങളായി ഈ പാതയില്‍ ഗതാഗതക്കുരുക്കാണ്.......
രണ്ടുദിവസം കൊണ്ട് അഴിക്കാന്‍ കഴിയാത്ത തരത്തിലാണ് കുരുക്ക് മുറുകുന്നത്. ശനിയാഴ്ച മണിക്കൂറുകളോളമായിരുന്നു ഗതാഗതക്കുരുക്ക്. ഇതേത്തുടര്‍ന്ന് വടകര-പയ്യോളി-കൊയിലാണ്ടി റൂട്ടിലും വടകര-പയ്യോളി-പേരാമ്പ്ര റൂട്ടിലും ഉള്‍പ്പെടെ ഒട്ടേറെ ബസ്സുകള്‍ ശനിയാഴ്ച ഓട്ടം നിര്‍ത്തി. ചോറോട്-കൈനാട്ടി ഭാഗത്തെ റോഡ് തകര്‍ച്ച വടകര-തൊട്ടില്‍പ്പാലം റൂട്ടിലെ ബസ്സുകള്‍ക്കും തിരിച്ചടിയായി. ......